29 ഡിസംബർ 2010

ഫോണ്‍ നമ്പര്‍ - ജീവനക്കാരുടെ എന്റര്‍ ചെയ്യുന്നത് -സംബന്ധിച്ച്

എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ആഫീസ് ജീവനക്കാരുടെ ഫോണ്‍
നമ്പര്‍ രോഖപ്പെടുത്തേണ്ടതാണ്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു
വിവരങ്ങള്‍ രേഖപ്പെടുത്തുക
ബ്ലോഗിലെ ലിങ്കും ഉപയോഗിക്കാവുന്നതാണ്.
http://staffmobileno.blogspot.com/2010/11/blog-post.html

ഡി.ഡി.പി
പാലക്കാട്

20 ഡിസംബർ 2010

ഇ.എം.എസ് ഭവന പദ്ധതി പലിശ തുക കൃത്യമായി അറിയിക്കുന്നത് - സംബന്ധിച്ച്

ഇതൊടൊപ്പം അറ്റാച്ച് ചെയ്ത കത്ത് പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അടിയന്തിരമായി നല്‍കി കത്തില്‍ അവശ്യപ്പെട്ട വിവരം ഈ ആഫീസില്‍ സമര്‍പ്പിക്കുന്നതിന് സെക്രട്ടറിമാര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

അറ്റാച്ച്മെന്റ് കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

13 ഡിസംബർ 2010

പദ്ധതി നിര്‍വഹണം -അടിയന്തിരം - പ്രൊജക്ടുകളുടെ എണ്ണം

ഇതൊടൊപ്പമുള്ള പ്രൊഫോര്‍മ പൂരിപ്പിച്ച് 14/12/2010 ഉച്ചയ്ക്ക് 1 മണിക്കകം ഈ ആഫീസില്‍ എത്തിക്കേണ്ടതാണ്.
അതിന് കഴിയാത്തവര്‍ 
ജി1 സെക്ഷനിലേക്ക് ഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കുക
ഫോണ്‍ - 0491 2505199, 0491 2505374
പ്രൊഫോര്‍മ ഡൌണ്‍ലോഡ് ചെയ്യുക.

എം.എന്‍. ലക്ഷം വീട് പുനര്‍നിര്‍മ്മാണ പദ്ധതി-ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച്

ജി1-3358/10 തിയ്യതി 09/12/2010
കത്തും അനുബന്ധങ്ങള്‍ക്കും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

09 ഡിസംബർ 2010

ജനകീയാസൂത്രണം 2011-12 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്

നം.ജി1-9093/10 തിയ്യതി 09/12/2010

2011-12 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച് താഴെ കൊടുത്ത സര്‍ക്കാര്‍ ഉത്തരവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പാലിച്ചുകൊണ്ട് എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നു.

നം.257/2010/തസ്വഭവ തിയ്യതി 06/11/2010 സര്‍ക്കാര്‍ ഉത്തരവിനായി ഇവിടെ ക്ലിക്കുക.

ഇ.എം.എസ്.ഭവന പദ്ധതി - വീടും സ്ഥലവും പണയമായി സ്വീകരിക്കുന്നത്

പുറത്തെഴുത്ത് നമ്പര്‍ -ജി1-9095/10 തിയ്യതി 09/12/2010 
     സ.ഉ.(സാധ) നം.2234/2010 തസ്വഭവ തിയ്യതി 07/07/2010 സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് ഗ്രാമ പഞ്ചായത്തിന്‍റെ പരിധിയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സെക്രട്ടറിമാര്‍ നല്‍കേണ്ടതും പ്രസ്തുത വിവരം ഈ ആഫീസില്‍ അറിയിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നു.
ഉത്തരവ് പ്രിന്റ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്കുക

06 ഡിസംബർ 2010

പാലക്കാട് ഇന്‍റോര്‍ സ്റ്റേഡിയം- പഞ്ചായത്ത് വിഹിതം സംബന്ധിച്ച്.

സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 2374/2010/തസ്വഭവ തിയ്യതി 20.07.2010
ഉത്തരവിനായി ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. 

വൃദ്ധ സദനങ്ങള്‍ക്ക് ആവര്‍ത്തന ചെലവ് സംബന്ധിച്ച ഉത്തരവ്

ഉത്തരവ് നമ്പര്‍ സ.ഉ.(സാധ) 268/2010 സാക്ഷേവ തിയ്യതി 09/06/2010
(16  സ്കാന്‍  പേജ്- അല്‍പം സമയമെടുക്കാം....)
ഉത്തരവിനായി ഇവിടെ ക്ലിക്കുക.