10 നവംബർ 2010

പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം (2008) ഗ്രാമപഞ്ചായത്തുകളുടെ വിഹിതം- കിലയ്ക്ക് കൈമാറുന്നത് - സംബന്ധിച്ച്.

         
ജി1-8075/10 തിയ്യതി 8.11.2010          2008 ല്‍ ആരംഭിച്ച പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിനായി അധികമായി വേണ്ടി വരുന്ന തുക ഗ്രാമപഞ്ചായത്തുകള്‍ 2010-11 വാര്‍ഷിക പദ്ധതിയിലെ  ടി.എസ്.പി/ജനറല്‍/ജനറല്‍പര്‍പ്പസ്/തനത്ഫണ്ട് എന്നിവയില്‍ നിന്ന് പ്രൊജക്ട് അടിസ്ഥാനത്തില്‍  ജില്ല ആസൂത്രണ സമിതി അംഗീകാരത്തോടെ വകയിരുത്തി കിലയ്ക്ക് കൈമാറണമെന്ന് സൂചന പ്രകാരം സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.  പ്രസ്തുത സര്‍ക്കാര്‍ ഉത്തരവും അനുബന്ധവും ഇതോടൊപ്പം ഉള്‍ക്കൊളളിക്കുന്നു.  ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പ്ര്സതുത ഉത്തരവില്‍ കാണിച്ചിട്ടുളള തുകയ്ക്കുളള കില ഡയറക്ടറുടെ പേരിലുളള ഡി.ഡി കിലയ്ക്ക് കൈമാറുന്നതിനും വിവരം ഈ ഓഫീസില്‍ അറിയിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നു.  

    പകര്‍പ്പ്: എല്ലാ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ക്കും
 (മാസാന്തര യോഗത്തില്‍ ടി വിഷയം അജണ്ടയാക്കേണ്ടതും എല്ലാ ഗ്രാമപഞ്ചായത്തും ടി വിഹിതം കിലയ്ക്ക് കൈമാറിയ വിവരം ഈ ആഫീസില്‍ അറിയിക്കേണ്ടതാണ്. )

സര്‍ക്കാര്‍ ഉത്തരവു് പൂര്‍ണ്ണമായും (അനുബന്ധ സഹിതം)- ഇവിടെ ക്ലിക്കൂ
പഞ്ചായത്തുകള്‍ കൈമാറേണ്ട തുകയുടെ വിവരം, കത്ത് പ്രിന്‍റ് എന്നിവയക്കായി - ഇവിടെ ക്ലിക്കൂ